കരിയം ദേവീക്ഷേത്ര ട്രസ്റ്റ്

കേരളത്തിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് കരിയം ദേവിക്ഷേത്രം. ശ൦ഖു ചക്രധാരിയും അഭയവരദ മുദ്രകളോടും കൂടിയ ചതുർബാഹുവായ ശ്രീദുർഗാദേവിയും ക്ഷിപ്രപ്രസാദിനിയും ഉഗ്രരൂപിണിയുമായ ഭദ്രകാളിദേവിയേയും നാലമ്പലത്തിനുള്ളിൽ കിഴക്കുദർശനത്തിൽ രണ്ടു ശ്രീകോവിലുകളിലായി തുല്യപ്രാധാന്യത്തോടെ ആരാധിച്ചുവരുന്ന തെക്കൻ കേരളത്തിലെ പ്രധാന മഹാക്ഷേത്രങ്ങളിൽ ഒന്നാണ് കരിയംദേവിക്ഷേത്രം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോകുന്ന ദേശീയ പാതയിൽ ശ്രീകാര്യം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോ മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ പുണ്യഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള രാജവംശ കാലഘട്ടത്തോടനുബന്ധിച്ചു തിരുവിതാംകൂർ മേഖലയിൽ ക്ഷിപ്രപ്രസാദിനിയായ ദേവിയുടെ സാന്നിദ്ധ്യം കൊണ്ട് ശ്രേദ്ധേയമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കരിയം ദേവിക്ഷേത്രം. അതുകൊണ്ടു തന്നെ ഈ ക്ഷേത്രത്തിനു അനേകം നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പഴമക്കാർ പറഞ്ഞു വരുന്നു. നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള ഈ മഹാക്ഷേത്രം എന്ന് ഈ നാടിനു ദിവ്യ തേജസ്സായി വിളങ്ങുന്നു.

കൂടുതൽ വിവരങ്ങൾ
ക്ഷേത്ര ദർശന സമയക്രമം

ക്ഷേത്ര വിശേഷാൽ ചടങ്ങുകൾ

വാർഷിക ഉത്സവ കലണ്ടർ
2024-ക്ഷേത്ര വിശേഷ ദിവസങ്ങൾ
ഉത്സവ കലണ്ടർ വിവരങ്ങൾ
  • പൂജകളും വഴിപാടുകളും ഭക്തജനങ്ങൾക്ക് നേരിട്ടും ഓൺലൈൻ ആയും ബുക്ക് ചെയ്യാവുന്നതാണ്
  • കരിയം ദേവീക്ഷേത്രട്രസ്റ്റ്
    കരിയം, ശ്രീകാര്യം പി ഓ, തിരുവനന്തപുരം, കേരളം
    പിൻ കോഡ് :695017


    +91 8547706059

    kariyamdevitemple@gmail.com

വാർത്തകളും അറിയിപ്പുകളും
  • മീനഭരണി മഹോത്സവം

    2024 ലെ മീനഭരണി മഹോത്സവം ഏപ്രിൽ 4 മുതൽ 10 വരെ തൃക്കൊടിയേറ്റ്‌ ,തോറ്റംപാട്ട് ,ഉത്സവപൂജകൾ,പൊങ്കാല , വിവിധ കലാപരിപാടികൾ ,താലപ്പൊലിവ് ഘോഷയാത്ര എന്നിവയോടു കൂടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്ത്യാദര പൂർവം എല്ലാ ഭക്തജനങ്ങളെയും അറിയിച്ചു കൊള്ളുന്നു .